ഇസ്ലാമാബാദ്: വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ 22 കാരനായ വിദ്യാർത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതായി വിവരം.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പദങ്ങൾ അടങ്ങിയ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥിക്ക് വധശിക്ഷ വിധിച്ചതെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കോടതി ഈ ആഴ്ച വിധിയിൽ പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയ്ക്ക് പകരം 17 വയസ്സുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദ്യാർത്ഥികൾക്കെതിരായത് കള്ളക്കേസാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പിതാവ് ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post