തൃശ്ശൂർ: കുന്നംകുളത്ത് ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ എത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദ, സാവിത്രി, പഴഞ്ഞി സ്വദേശിനി രമണി എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. തലക്കോട്ടുകര ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കായി എത്തിയതായിരുന്നു ഇവർ.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പരിസരത്തുവച്ചാണ് മോഷണം നടന്നത് എന്നാണ് പരാതി. ശാരദയുടെ മൂന്നു പവന്റ സ്വർണമാലയും സാവിത്രിയുടെ രണ്ടേമുക്കാൽ പവന്റ സ്വർണമാലയും രമണിയുടെരണ്ടു പവന്റെ സ്വർണമാലയുമാണ് മോഷണം പോയത്.
സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന് പിന്നാലെ മൂന്ന് പേരും പോലീസിൽ പരാതി നൽകിയിരുന്നു. ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Discussion about this post