ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാൽ ഭൈരവ, മുൻ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് മുൻമന്ത്രി ഖിലാഡി ലാൽ ഭൈരവ പറഞ്ഞു.
Discussion about this post