ആധാർകാർഡ് പുതുക്കലിനുള്ള സമയപരിധിവീണ്ടും നീട്ടി. മാർച്ച് 14 വരെയായിരുന്നു ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി. ഇപ്പോൾ, ഇത് 2024 ജൂൺ 14 വരെ നീട്ടിയിരിക്കുകയാണ്.
പത്ത് വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ പുതുക്കണമെന്നാണ് യുഐഡിഎഐ നിർദേശിച്ചിരിക്കുന്നത്. പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർക്കും ഏതെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സൗജന്യമായി ജൂൺ 14 വരെ ചെയ്യാം.
യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ചും ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാം. പേര്, വിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, ലിംഗഭേദം, ജനന തീയതി എന്നിവ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.
ഓൺലൈനായി പുതുക്കുന്നതിന് https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യുക. ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാൻ കഴിയും.
വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്ക് ക്ലിക്ക് ചെയ്യുക.
ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.
സ്‌കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
Discussion about this post