തൃശൂർ; പൗരത്വ നിയമഭേദ?ഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിൻറെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ഗുരുവായൂർ മണ്ഡലത്തിലെ റോഡ്‌ഷോക്കിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ആത്യന്തികമായി നടപ്പാകാൻ പോകുന്നത് ദാരിദ്ര്യനിർമാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ പറ്റും. അത്രേയുള്ളൂ. വഹിക്കാൻ പറ്റും. അതിനാണീ മുഖ്യമന്ത്രി. ഇതു രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കപ്പെടും. നിങ്ങൾ നോക്കിക്കോളൂയെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post