തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ശ്രദ്ധ നേടി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ. അമേരിക്കക്കാരിയായ സ്റ്റെഫാനി നോബിളാണ് തന്റെ ആഗ്രഹം പറഞ്ഞ് കുരുക്കിലായിരിക്കുന്നത്. ഷോപ്പിംഗ് ചെയ്യുക, ഉറക്കം, എന്നിവയാണ് തന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജീവിതത്തിൽ കുഞ്ഞുങ്ങളേ വേണ്ടെന്നും യുവതി പറഞ്ഞു.
കുഞ്ഞുങ്ങൾ വേണ്ടെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ നഖം മനോഹരമാക്കി വെയ്ക്കണം, ഷോപ്പിംഗിന് പോകണം, എനിക്കായി സമയം ചെലവഴിക്കണം ഇതൊക്കെയാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്ന് ഞാൻ മറുപടി നൽകാറുണ്ട്,” എന്ന് സ്റ്റെഫാനി പറഞ്ഞു.
ഒരു അമ്മയാകുക എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജോലിയാണ്. എല്ലാ സ്ത്രീകളും അതിന് തയ്യാറായിരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്റ്റെഫാനി പറഞ്ഞു. ഷോപ്പിംഗ് മാത്രമല്ല യാത്രകൾ പോകാനും തനിക്ക് ഇഷ്ടമാണെന്ന് സ്റ്റെഫാനി പറഞ്ഞു. തനിക്ക് ഉറങ്ങാൻ വളരെയധികം ഇഷ്ടമാണെന്നും സ്റ്റെഫാനി കൂട്ടിച്ചേർത്തു.
യുവതിയുടെ ആഗ്രഹത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post