വാഷിംഗ്ടൺ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപ്രിയ നേതാവ് എന്ന് വിശേഷിപ്പിച്ച് യുഎസ് പാർലമെന്റെ് അംഗം റിച്ച് മക്കോർമിക്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറും എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം നാല് മുതൽ എട്ട് ശതമാനം വരെ വികസിക്കുകയാണ് . ഇത് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രധാന്യം അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുരോഗമനപരമായ ചിന്താ ശേഷിയാണ് പ്രധാനമന്ത്രിയുടെത് .കൂടാതെ അദ്ദേഹത്തിന്റെ ഭരണം എല്ലാവരെയും ഒരു പോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Discussion about this post