പാലക്കാട്: ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. 2000 കിലോ ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ചന്ദനക്കടത്ത് നടത്താൻ ശ്രമിച്ചത്. എന്നാൽ പോലീസ് തന്ത്ര പരമായി പിടിക്കൂടുകയായിരുന്നു
ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ചന്ദനം. ആക്രി സാധനങ്ങൾ പലയിടത്ത് നിന്ന് ശേഖരിച്ച് എല്ലാം ഒരുമിച്ച് കൊണ്ടുപോകുകയാണ് ഇവരുടെ പതിവ്. എന്നാൽ സംശയം തോന്നി വനംവകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് 2000 കിലോയുള്ള ചന്ദനം പോലീസ് പിടികൂടിയത്.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരുന്നു. സംഭവത്തിന് പിന്നിൽ വൻസംഘമാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കി.
Discussion about this post