ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന വിവാദപ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ടിഎം അൻപരശനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. സ്റ്റാലിൻ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് ഇയാൾ.
സുപ്രീംകോടതിയിലെ അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിൻ ആണ് ഡി.എം.കെ. മന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബുധനാഴ്ച പോലീസിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈ പല്ലാവരത്തിൽ കഴിഞ്ഞ എട്ടാം തീയതി നടന്ന പൊതുപരിപാടിയിലാണ് അൻപരശൻ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞത്.
പ്രധാനമന്ത്രിയ്ക്കുനേരെ വധഭീഷണി മുഴക്കി, അദ്ദേഹത്തിന്റെ ജീവന് ആപത്തുണ്ടാക്കുമെന്ന് പരസ്യമായി പറഞ്ഞു, പ്രധാനമന്ത്രിക്കെതിരായുള്ള കലാപാഹ്വാനം, ക്രമസമാധാനം തകർക്കാനുള്ള മനഃപൂർവമായ ശ്രമം എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളത്.













Discussion about this post