2026 ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ച് അംഗ സ്‌ക്വാഡ് റെഡി. ഒത്തിരി സർപ്രൈസുകൾ ഒളിപ്പിച്ച ഇന്ത്യയുടെ സ്‌ക്വാഡിൽ സൂര്യകുമാർ യാദവ് തന്നെ നായകനാകുമ്പോൾ ഉപനായകനായിരുന്ന ശുഭ്മാൻ ഗില്ലിന് ടീമിൽ സ്ഥാനമില്ല എന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. ലോകകപ്പ് ടീമിനുള്ള ഉപനായകനായി അക്‌സർ പട്ടേലിനെയാണ് ടീം തിരഞ്ഞെടുത്തത്. സഞ്ജു സാംസണ് ടീമിലിടം കിട്ടിയെന്നതാണ് മലയാളി ആരാധകർക്ക് സന്തോഷമായ വാർത്ത.
സഞ്ജുവും ഇഷാൻ കിഷനുമാണ് ടീമിലെ കീപ്പർമാർ. ഓസ്‌ട്രേലിയൻ പര്യടനത്തിലും സൗത്താഫ്രിക്കൻ പര്യടനത്തിലും എല്ലാം ടീമിന്റെ വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്ന ജിതേഷ് ശർമ്മക്കും സ്‌ക്വാഡിലിടം കിട്ടിയില്ല എന്നതും ഞെട്ടലായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇഷാന് തുണയായതെങ്കിൽ ഗില്ലിന്റെ മോശം ഫോമാണ് സഞ്ജുവിനെ സഹായിച്ചത്.
അഭിഷേക് ശർമ്മക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത. മൂന്നാം നമ്പറിൽ സൂര്യകുമാറും നാലിൽ തിലകും ഇറങ്ങുമ്പോൾ അഞ്ചാം നമ്പറിൽ ഹാർദിക്കും ആറിൽ ശിവം ദുബൈയുമാകും ഇറങ്ങുക. ഉപനായകൻ കൂടിയായ അക്‌സർ ഏഴിലും അദ്ദേഹത്തിന് ശേഷം വാഷിംഗ്‌ടൺ സുന്ദർ/ കുൽദീപ് ശേഷം വരുൺ ചക്രവർത്തി, ബുംറ, അർശ്ദീപ് എന്നിവരും ഇറങ്ങും.
റൺ നേടാതെ ടി 20 ക്രിക്കറ്റിൽ ബുദ്ധിമുട്ടുന്നതിനാൽ തന്നെയാണ് ഗില്ലിന്റെ ഒഴിവാക്കൽ എന്ന് ഉറപ്പിക്കാം.
ടീം ഇങ്ങനെ: സൂര്യ (സി), ബുംറ, അഭിഷേക്, ഹർഷിത്, സഞ്ജു, അർഷ്ദീപ്, തിലക്, കുൽദീപ്, ഹാർദിക്, വരുൺ, ദുബെ, സുന്ദർ, അക്സർ, ഇഷാൻ (ഡബ്ല്യുകെ), റിങ്കു













Discussion about this post