ഡമാസ്കസ്: സിറിയയുടെ കിഴക്കന്‍ മേഖലയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 250 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 സൈനികരുള്‍പ്പെടെ 85 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
സര്‍ക്കാര്‍ അനുകൂല സൈനികരും അവരുടെ കുടുംബങ്ങളുമാണ് ഐ.എസ് കൂട്ടക്കൊലക്ക് ഇരയായതെന്ന് റോയിേട്ടഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തല വെട്ടിയ നിലയിലാണ് ചില മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ യൂഫ്രട്ടീസ് നദിയില്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ചാവേറുകളെ ഉപയോഗിച്ചും കാര്‍ ബോംബ് സ്ഫോടനം നടത്തിയുമാണ് ഐ.എസ് ആക്രമണം നടത്തിയത്. സൈനിക മേഖലകളായിരുന്നു ഇവരുടെ ലക്ഷ്യം. സുരക്ഷാ മേഖലകളിലേക്ക് നുഴഞ്ഞ് കയറി ഐ.എസ് ആക്രമണം നടത്തുകയായിരുന്നു. സൈന്യം വേഗത്തില്‍ തിരിച്ചടിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇതില്‍ ഒട്ടേറെ ഐ.എസ് അനുകൂലികള്‍ കൊല്ലപ്പെട്ടതായി സേനവക്താവ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിനിടെ സിറിയന്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഐ.എസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.
സിറിയയിലെ സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഐ.എസിന്റെ ആക്രമണത്തില്‍ ഇതുവരെ സിറിയയില്‍ രണ്ട് ലക്ഷത്തോളം പേര് കൊല്ലപ്പെട്ടതായാണ് കണക്ക്.
Discussion about this post