ഈയടുത്ത് പുറത്ത് വന്ന ചിത്രങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിൽ പുറത്ത് വന്ന ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
ഒടിടി റിലീസ് കൂടി കഴിഞ്ഞതോടെ ചിത്രത്തെ കുറിച്ചുള്ള വലിയൊരു സസ്‌പെൻസ് പുറത്തു വിട്ടിരിക്കുകയാണ് ഭ്രമയുഗത്തിന്റെ അണിയറ പ്രവർത്തകർ. ഭ്രമയുഗത്തിലെ ചാത്തൻ വിഎഫ്എക്‌സ് ആണെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ, സിനിമയുടെ അവസാന രംഗങ്ങളിൽ വന്നിരിക്കുന്ന ചാത്തനെ അവതരിപ്പിച്ചിരിക്കുന്നത് ഒരു ബാലതാരമാണെന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ആകാശ് ചന്ദ്രൻ എന്ന കുട്ടിയെയാണ് അവസാന രംഗങ്ങളിൽ കാണുന്ന ചാത്തന്റെ യഥാർത്ഥ രൂപമാക്കി മാറ്റിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് ആയ പ്രിതിഷിൽ സിംഗ് ആയിരുന്നു ചിത്രത്തിലെ ക്യാരക്ടർ ഡിസൈനർ.












