കൊല്ലം: കരുനാഗപ്പള്ളിയിൽ ദോശക്കട അടിച്ച് തകർത്തു. സംഭവത്തിൽ അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ഓർഡർ ചെയ്ത് ഓംലൈറ്റ് ലഭിക്കാൻ താമസിക്കുമെന്ന് കടയിലെ ജീവനക്കാർ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം ആയത്. കൊല്ലം ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലാണ് അക്രമം ഉണ്ടായത്. അഞ്ചംഗ സംഘമായിരുന്നു രാത്രി ഇവിടേയ്ക്ക് എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. ദോശയും ഓംലൈറ്റുമായിരുന്നു ഇവർ ചോദിച്ചിരുന്നത്. എന്നാൽ ഓംലെറ്റ് ഉണ്ടാക്കാൻ താമസിക്കുമെന്ന് ജീവനക്കാർ പറയുകയായിരുന്നു.
ഇതിന് പിന്നാലെ സംഘവും ജീവനക്കാരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടിയൊണ് സംഘം ഹോട്ടൽ അടിച്ച് തകർത്തത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പുലിയൂർവഞ്ചി സ്വദേശികളായ അരുൺ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post