എറണാകുളം: ആലുവയിൽ നിന്ന് യുവാവിനെ തട്ടിക്കൊട്ടുപോയ തട്ടിക്കൊണ്ട് പോയ കേസിൽ പുതിയ വഴിത്തിരിവ് . യുവാവിനെ കടത്തികൊണ്ടുപോകാൻ കാർ വാടകയ്ക്ക് എടുക്കാൻ സഹായിച്ചത് പോലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ഇടനിലക്കാരാണ് പിടിയിലായത്. അതേസമയം യുവാവിനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല
യുവാവിനെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാർ പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന കാർ വാടകയ്ക്കെടുത്തത് പത്തനംതിട്ടയിൽ നിന്നാണ്. ഈ വാഹനം പ്രതികൾക്ക് എടുത്ത് നൽകിയത് പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവാണ് . പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ കൂടി കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. തട്ടിക്കൊണ്ടുപോക്കലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് പോലീസ് പറയുന്നത്. അതേസമയം യുവാവിനെ കാണാതായതിൽ ആരും പരാതി നൽകിയിട്ടില്ല. ഇതും പോലീസിനെ കുഴക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങിയ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു
Discussion about this post