ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ( ഇവിഎം) ഇല്ലെങ്കിൽ കോൺഗ്രസ് മാത്രമേ ജയിക്കൂവെന്ന് രാഹുൽ ഗാന്ധി. ഇവിഎമ്മുകൾ ഉള്ളത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിഎമ്മുകൾ ഉള്ളത് കൊണ്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ജയിക്കുന്നത്. അല്ലെങ്കിൽ തങ്ങൾ മാത്രമേ വിജയിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിന് മുൻപ് ഇവിഎമ്മുകൾ കോൺഗ്രസിനെ കാണിക്കാനും, തങ്ങളുടെ വിദഗ്ധരെ ഇവ പരിശോധിക്കാനായി അനുവദിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മീഷൻ ഈ ആവശ്യം തള്ളുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ഹിന്ദു മതത്തിൽ ശക്തി എന്നൊരു വാക്ക് ഉണ്ട്. ഈ ശക്തിയ്‌ക്കെതിരെ നമ്മൾ യുദ്ധം ചെയ്യും. അപ്പോൾ ചോദ്യം എന്താണെന്ന് വച്ചാൽ എന്താണ് ഈ ശക്തി. രാജാവിന്റെ ഹൃദയം കുടിയിരിക്കുന്നത് ഇവിഎമ്മിലാണ്. ഇത് സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു. ഇന്ന് എല്ലാറ്റിന്റെയും അധികാരം കയ്യാളുന്നത് ബിജെപിയാണ്. ഇക്കാര്യം ഒരിക്കൽ അരുൺ ജയ്റ്റിലും വെളിപ്പെടുത്തിയിരുന്നു എന്നും രാഹുൽ പറഞ്ഞു.
Discussion about this post