തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെയും, മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെയും ബിജെപി പ്രവേശനത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ച് ചാണ്ടി ഉമ്മൻ. വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഇരുവർക്കുമുണ്ട്. കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചാൽ പോവുന്നതാണ് നല്ലതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അവരെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമാണ്. പാർട്ടിയെ സംബന്ധിച്ചും ശരിയായ തീരുമാനമാണ്. കാരണം ഇവർ പാർട്ടിയിൽ നിൽക്കാൻ യോഗ്യരല്ല. ഒരു വ്യക്തി പോയതുകൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവുമില്ല. പ്രസ്ഥാനമാണ് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പാർട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാർട്ടിയിൽ നിന്നുയർന്ന വിമർശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Discussion about this post