കൊച്ചി: എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.കെ ജോണിയാണ് അഡ്വ: ആളൂർ വഴി പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനും അമിത ചെലവിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മന്ത്രി കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ വി ജോയ്, എം മുകേഷ്, കെ കെ ശൈലജ, ഷാഫി പറമ്പിൽ രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, സിപിഎം നേതാവ് എളമരം കരീം തുടങ്ങിയവരാണ് കേരളത്തിൽ നിന്ന് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഗവർണറുടെ ഓഫീസും സ്പീക്കറും മുഖ്യമന്ത്രിയും ഹർജിയിൽ എതിർകക്ഷികളാണ്.
Discussion about this post