മുംബൈ: നാലുമാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് 240 കോടിയിലധിരം രൂപമൂല്യം വരുന്ന ഓഹരികൾ സമ്മാനിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ മൂർത്തിയുടെയും മകനും തന്റെ ചെറുമകനുമായ ഏകാഗ്ര മൂർത്തിക്കാന് ഈ വലിയ സമ്മാനം.
എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക സേവന കമ്പനിയിൽ ഏകാഗ്ര രോഹൻ മൂർത്തിക്ക് 15,00,000 ഓഹരികൾ അല്ലെങ്കിൽ 0.04 ശതമാനം ഓഹരിയുണ്ട്. ഇതിനെത്തുടർന്ന്, ഇൻഫോസിസിലെ നാരായണമൂർത്തിയുടെ ഓഹരി 0.40 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി കുറഞ്ഞു.
ഏകാഗ്രയെ കൂടാതെ മകൾ അക്ഷത മൂർത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും രണ്ട് പെൺമക്കൾ കൂടി നാരായണൻ മൂർത്തിയ്ക്ക് പേരക്കുട്ടികളായിട്ടുണ്ട്.
1981-ൽ ആണ് നാരായണമൂർത്തി ഇൻഫോസിസ് സ്ഥാപിച്ചത്. കമ്പനി 1999 മാർച്ചിൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു
Discussion about this post