തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. വിജയ് വിമാനാത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകുന്ന വഴിയിലെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് താരം ആരോധകരോട് തന്റെ നോക്കി വാഹനം ഓടിക്കാതെ ശ്രദ്ധിച്ച് ഓടിക്കൂ എന്നുള്ള താരത്തിന്റെ വീഡിയോയാണ്. ആരാധകർ താരത്തിന്റെ കാറിനെ പിൻതുടർന്ന് പോവുകയായിരുന്നു. കാറിൽ ഇരിക്കുന്ന താരത്തിനെ നോക്കി ആരാധകർ ഹായ് പറയുന്നത് വീഡിയോയിൽ കാണാം. അപ്പോൾ ആരാധകരോട് വിജയ് മുന്നോട്ട് നോക്കി വാഹനം ശ്രദ്ധയോടെ ഓടിക്കൂ എന്ന് പറയുകയായിരുന്നു.
അതേസമയം ആരാധകരുടെ തള്ളിക്കയറ്റത്തെ തുടർന്ന് താരത്തിന്റെ കാർ തകരുകയും ചെയ്തു. വിജയുടെ തകർന്ന നിലയിലുള്ള കാറിൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിൻറെ ചില്ല് തകർന്ന് ക്യാബിന് ഉള്ളിലേക്ക് വീണതായി ഫോട്ടോകളിൽ കാണാം. കൂടാതെ ഡോർ ഉൾപ്പടെ ബോഡിക്കും സാരമായ തകരാറുണ്ട്.
വൻ ജനാവലിയാണ് ദളപതിയെ കാണാൻ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. ഈ മാസം 23 വരെ വിജയ് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ഗോട്ടിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുക തിരുവനന്തപുരത്താണ്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളായിരിക്കും ലൊക്കേഷൻ.14 വർഷം മുൻപാണ് വിജയ് ഇതിനുമുൻപ് കേരളത്തിൽ വന്നത്. അത് കാവലൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു.
Discussion about this post