മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം എന്ത് ചെയ്താലും ആരാധകർക്ക് ഇൻസിപിരേഷനാണ്. കൂടാതെ താരം എല്ലാ കാര്യങ്ങളിലും സജീവവും അപ്ഡേറ്റഡും ആണ്. താരം ബൈക്ക് ഓടിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എപ്പോഴും നിങ്ങൾ പേടിയെ കുറിച്ച് മാത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ ഗിയർ ഒന്ന് മാറ്റിപ്പിടിയ്ക്കൂ’ എന്ന് പറഞ്ഞാണ് ബൈക്കിൽ കറങ്ങുന്ന വീഡിയോ മഞ്ജു പുറത്തുവിട്ടത്. തന്റെ ബിഎംഡബ്യു ജിഎസ് 1250 ലാണ് താരം നൈറ്റ് റൈഡിങ്ങിനിറങ്ങിയത്. ബിനീഷ് ചന്ദ്രയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോക്ക് താഴെ നിരവധി സെലിബ്രിറ്റികളാണ് കമന്റ്്് കുറിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ബീന ആന്റണി, സൗബിൻ ഷഹീർ, ധന്യ വർമ, പേളി മാണി, അപർണ ദാസ്, ആഷിഖ് അബു, അന്ന ബെൻ, ഫർഹാൻ ഫാസിൽ, അദിതി രവി, ജീൻ പോൾ ലാൽ, നിരഞ്ജന അനൂപ്, വൃദ്ധി, ശോഭ വിശ്വനാഥ്, അഭിരാമി, സാനിയ ഇയ്യപ്പൻ, ശിവദ തുടങ്ങിയവരാണ്. കൂടാതെ മഞ്ജു ചേച്ചി എന്നും ഇൻസ്പിരേഷനാണ്, സിംഗിൾ ഗേൾസ് എപ്പോഴും റോക്കാണ്, ന്റെ അമ്മോ മഞ്ജു ചേച്ചി പൊളിച്ച് എന്നിങ്ങനെയുള്ള കമന്റുകളും ആരാധകർ കുറിക്കുന്നുണ്ട്.
Discussion about this post