ന്യൂഡൽഹി: ഇപ്പോൾ മോദിയെ കുറിച്ച് നല്ലത് പറയുന്നത് ഞാൻ മാറിയത് കൊണ്ടല്ല മറിച്ച് കശ്മീരിലെ മോശം സാഹചര്യം മാറിയത് കൊണ്ടാണ് എന്ന് വ്യക്തമാക്കി ഒരു കാലത്ത് കടുത്ത മോഡി, സംഘപരിവാർ വിമർശകയായിരുന്ന ഷെഹ്ല റഷീദ്.
പ്രധാനമന്ത്രി മോദിയുടെ റാലിയിൽ സാധാരണ കശ്മീരികൾ എങ്ങനെയാണ് അണിനിരന്നതെന്ന് നാം കണ്ടു. എൻ്റെ അജണ്ട ബി ജെ പി ഭരണത്തിന് വെണ്ണ പുരട്ടലല്ല. താഴ്‌വര പ്രധാനമന്ത്രിയുടെ പേര് നിരന്തരം ജപിക്കുന്നു എന്നുമല്ല അതിനർത്ഥം, എന്നാൽ ആളുകൾക്ക് ഇപ്പോൾ അവരുടേതെന്ന് കരുതാവുന്ന ഒരു സർക്കാരിനോട് പരാതികൾ ഉന്നയിക്കാനുള്ള ഒരു സാഹചര്യമാണ് കാശ്മീരിൽ ഉള്ളത് , ”സിഎൻഎൻ ന്യൂസ് 18 ൻ്റെ റൈസിംഗ് ഭാരത് ഉച്ചകോടിയിൽ അവർ പറഞ്ഞു.
“പവർകട്ട് പോലുള്ള പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കാനുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ, അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട് എന്നത് തന്നെ വലിയ ഒരു മാറ്റമാണ്, ഇപ്പോൾ നിങ്ങൾക്ക് റോഡുകളും പവർ കട്ടും സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. വർഷങ്ങൾക്ക് മുമ്പ്, സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം മാത്രമായിരുന്നു ഒരേയൊരു പ്രശ്നം, ”അവർ പറഞ്ഞു
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കാശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിനു ശേഷം അഭൂതപൂർവ്വമായ മാറ്റങ്ങളാണ് കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ നേരിട്ട് കണ്ടതിനെ തുടർന്നാണ് ഒരു കാലത്ത് അമിത് ഷാ യുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകയായ ഷെഹ്ല റഷീദ് ഉൾപ്പെടെയുള്ളവർക്ക് അവരുടെ കാഴ്ചപ്പാടുകൾ നാടകീയമായ രീതിയിൽ മാറ്റേണ്ടി വന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദിയുടെയും സംഘ പരിവാറിന്റെയും നിശിത വിമർശകയായിരിന്നു ജവഹർലാൽ നെഹ്‌റു സർവകലാശാല സ്റ്റുഡൻ്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡൻ്റ് ഷെഹ്ല റാഷിദ്. ഉമർ ഖാലിദിനും, കനയ്യ കുമാറിനുമോടൊപ്പം കുപ്രസിദ്ധമായ “ഞങ്ങൾക്കും വേണം ആസാദി(സ്വാതന്ത്രം) ” പ്രസംഗത്തിലൂടെയാണ് ഇവർ പ്രശസ്തരാകുന്നത്. ഈ ഒരു സംഘം “ടുകടെ ടുകടെ” ഗാംഗ് എന്നാണ് അറിയപ്പെട്ടിരുന്നത് . കേരളത്തിനും വേണം ആസാദി കശ്‌മീരിനും വേണം ആസാദി എന്ന മുദ്രാവാക്യങ്ങളൊരുക്കി രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിച്ചതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. ഇതിൽ കനയ്യ കുമാർ ഇന്ന് കോൺഗ്രസിനൊപ്പവും ഉമർ ഖാലിദ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജയിലിലുമാണ്
Discussion about this post