പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് വച്ചാണ് സംഭവം. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്.
ബസില്‍ നിന്നും വന്ന പുക വാഹനത്തെ ഒന്നാകെ മൂടുകയായിരുന്നു. പുക ഉയരുന്നത് കണ്ട ഉടനെ യാത്രക്കാരും ജീവനക്കാരും ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി.
തുടർന്ന് നടത്തിയ പരിശോധനയിൽ എഞ്ചിനിൽ ഉണ്ടായ സാങ്കേതിക തകരാർ ആണ് പുകയ്ക്ക് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.











