ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ട മുഖർജി. മുൻ ഡൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത്തിനെതിരെ എന്തായിരുന്നു കെജ്രിവാളും അണ്ണാ ഹസാരെ സംഘവും ചെയ്തിരുന്നതെന്ന് അവർ ചോദിച്ചു. എക്‌സിലൂടെയാണ് പ്രതികരമം.
ഷീലയ്‌ക്കെതിരെ വലിയ തെളിവുകൾ ഉണ്ടെന്ന് അവകാശവാദം ഉന്നയിച്ചിട്ടും അത്തരം തെളിവുകളൊന്നും പൊതുജനത്തിന് മുൻപിൽ അവതരിപ്പിച്ചില്ല.അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഇപ്പോൾ അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ‘കർമം പിന്തുടരുന്ന’ എന്ന വാചകത്തോടെയാണ് അവർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കെജ്രിവാളിൻറെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
Discussion about this post