തൃശൂർ: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. യഥാർത്ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതാണ് ഇവരുടെ പരാമർശം. സത്യഭാമയെന്ന പേര് പോലും അവർ സ്വീകരിക്കാൻ പാടില്ലായിരുന്നു. കലാകാരിയാണെങ്കിൽ നിറത്തെ കുറിച്ചുള്ള സത്യഭാമയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
‘കലാമണ്ഡലം സത്യഭാമ എന്നത് വളരെ മാന്യതയുള്ള ഒരു പേരാണ്. ആ പേര് ഇവർ സ്വീകരിച്ചത് തന്നെ തെറ്റാണ്. യഥാർത്ഥ കലാകാരിയാണെങ്കിൽ പ്രസ്താവന പിൻവലിച്ച് ആർഎൽവി രാമകൃഷ്ണനോടും കേരളത്തോടും മാപ്പ് പറയണം’ – ശ്രീകുമാരൻ തമ്പി പറഞ്ഞു.
അതേസമയം, സംഭവത്തിൽ സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതയിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും പരാതി നൽകാൻ ഒരുങ്ങുകയാണ് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കറുത്തവർ മോഹിനിയാട്ടം കളിക്കരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post