ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. വ്യക്തിഗത ആവശ്യങ്ങൾക്ക് പുറമേ ബിസിനസ് വളർത്താനും ഇന്ന് വാട്‌സ്ആപ്പ് മുൻപന്തിയിലുണ്ട്.
വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ചിലരെങ്കിലും വോയിസ് മെസേജുകളുടെ അധിക്യത്തെ കുറിച്ച് പറയാറുണ്ട്. ഹെഡ്‌സെറ്റ് കൈവശം വയ്ക്കാൻ മറന്നു പോകുന്ന സാഹചര്യങ്ങളിൽ പലപ്പോഴും വാട്‌സ്ആപ്പിൽ വരുന്ന മെസേജുകൾ തലവേദനയാണ്. കാര്യം എന്തെന്ന് അറിയുകയും വേണം എന്നാലിട്ട് കേൾക്കാനും വയ്യ. ഈ പ്രശ്‌നത്തിന് എന്നാൽ ഉടൻ പരിഹാരമുണ്ടാവുമത്രേ.
വാട്സ്ആപ്പിൽ ഉപയോക്താക്കൾക്കായി വോയിസ് ട്രാസ്‌ക്രിപ്ഷൻ ഫീച്ചർ എത്തിയേക്കുമെന്ന് റിപ്പോർട്ട്. വോയ്സ് മെസേജുകൾ ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചർ. ഫീച്ചർ ലഭ്യമാകണമെങ്കിൽ എൻ ടു എൻഡ് ട്രാൻസ്‌ക്രിപ്ഷനിൽ 150എംബി അധിക ഡേറ്റ ഡൗൺലോഡ് ചെയ്യേണ്ടി വരുമെന്ന് വിവരങ്ങളുണ്ട്.
ഉപയോക്താക്കർ അധിക പാക്കേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം, വാട്ട്‌സ്ആപ്പ് ട്രാൻസ്‌ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും.ഫീച്ചർ ശ്രവണ വൈകല്യമുള്ള ഉപയോക്താക്കൾക്ക് എളുപ്പമാക്കുകയും. ഓഡിയോ കേൾക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് സഹായകമാകുകയും ചെയ്യും.
നിലവിൽ വോയ്സ് നോട്ടുകൾ ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായി പരീക്ഷണത്തിലാണ് കമ്പനി..
Discussion about this post