തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിച്ച പശ്ചാത്തലത്തിൽ റെക്കോർഡ് തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. സംസ്ഥാനത്ത് വെദ്യുതി ഉപഭോഗം വീണ്ടും കൂടി . ഇന്നലെ പീക്ക് ടൈമിലെ ആവശ്യകത 5150 മെഗാവാട്ടിലെത്തി. ഇതുവരെ പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡാണ് മറികടന്നത്.
വേനൽ ചൂട് ഉയരുന്നത് കൊണ്ട് എയർ കണ്ടീഷ്ണർ ഉപഭോഗം കൂടുന്നതാണ് ഇതിനുള്ള കാരണമായി വിദഗ്ദർ പറയുന്നത്. വരും ദിവസങ്ങളിൽ ഇനിയും വൈദ്യൂതി ഉപഭോഗം വർദ്ധിക്കും എന്നും വിദഗ്ദർ കൂട്ടിച്ചേർത്തു.
വൈദ്യൂതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് കെഎസ്ഇബി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് തുടർന്നാൽ സംസ്ഥാനം വൈദ്യൂതി ക്ഷാമത്തിലേക്ക് കടക്കുകയും വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുമെന്നാണ് വിവരം. ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
Discussion about this post