കോട്ടയം: കനത്ത ചൂടിന് ആശ്വാസമായി കോട്ടയത്ത് വിവിധയിടങ്ങളിൽ വേനൽമഴ. കോട്ടയം ജില്ലയുടെ കിഴക്കൻ ഖേലയിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് മഴ പെയ്തത്. പാല, ഭരണങ്ങാനം, പൂഞ്ഞാർ, മേലുകാവ്, ഈരാറ്റുപേട്ട മേഖലകളിൽ മഴ ലഭിച്ചു.
വരും മണിക്കൂറിൽ കൂടുതൽ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post