ന്യൂഡൽഹി: കോടതി വളപ്പിൽ വച്ച് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൈയേറ്റം ചെയ്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തന്നോടും മോശമായി പെരുമാറിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.തൻ്റെ സുരക്ഷാ സംഘത്തിൽ നിന്ന് ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കെജ്രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് ശേഷം, റിമാൻഡ് അപേക്ഷയിൽ വാദം കേൾക്കുന്നതിനായി കോടതിയിൽ കൊണ്ടുവരുന്നതിനിടെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എകെ സിംഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് അപേക്ഷയിൽ പറയുന്നത്. എന്നാൽ ഏത് തരത്തിലുള്ള മോശം സ്വഭാവമാണ് ഉണ്ടായതെന്ന വിവരം ലഭ്യമായിട്ടില്ല.
കഴിഞ്ഞ വർഷം ഇതേ കോടതി വളപ്പിൽ വെച്ച് മാധ്യമപ്രവർത്തകർ മുൻ ഉപമുഖ്യമന്ത്രിയും മദ്യ നയ കേസിൽ പ്രധാന പ്രതിയുമായ മനീഷ് സിസോദിയയോട് ഒരു ചോദ്യം ചോദിച്ചപ്പോൾ കഴുത്തിന് പിടിച്ച് തടഞ്ഞുവെന്ന് ആരോപിക്കപ്പെട്ട പോലീസുകാരനാണ് സിംഗ്. ഈ സംഭവം വീഡിയോയിൽ പകർത്തുകയും സിസോദിയ രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രതികൾ മാദ്ധ്യമങ്ങൾക്ക് മൊഴി നൽകുന്നത് നിയമവിരുദ്ധമാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു.
Discussion about this post