മോസ്‌കോ: രാജ്യത്ത് ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക. ഇതേ തുടർന്ന് റഷ്യയിലെ അമേരിക്കൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്താക്കി. ഭീകരാക്രമണത്തിന് പിന്നാലെ വെറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രീനേ വാട്‌സണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ മാസം ആദ്യം തന്നെ റഷ്യയിൽ ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇക്കാര്യം സർക്കാരിനെ അറിയിച്ചു. കൂടിച്ചേരലുകൾക്കിടെ ആക്രമണം ഉണ്ടാകാം എന്നായിരുന്നു രഹസ്യവിവരം. ഇതേ തുടർന്ന് അമേരിക്കൻ പൗരന്മാർക്ക് പരിപാടികളിൽ പങ്കെടുക്കരുത് എന്ന് നിർദ്ദേശവും നൽകിയിരുന്നുവെന്നും അഡ്രീനേ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മുന്നറിയിപ്പ് പോലെ സംഗീത പരിപാടിയ്ക്കിടെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്ക് സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ അതിക്രമിച്ച് ഹാളിനുള്ളിൽ കടന്ന ഭീകരർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടക വസതുക്കൾ എറിയുകയുമായിരുന്നു. ഇതിൽ 60 പേരാണ് കൊല്ലപ്പെട്ടത്. 150 ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
Discussion about this post