കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞ് കൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50)ആണ് കൊല്ലപ്പെട്ടത്.
പ്രതികളായ വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്‌സ് ബാറിലിരുന്ന് പ്രതികളായ സുരേഷ്, ശ്യാം രാജ്, ആദർശ് എന്നിവർ മദ്യപിക്കുന്നതിനിടെ പുകവലിച്ചു. ഇത് സുരേഷും മറ്റുജീവനക്കാരും വിലക്കി. ഇത് ഇരുക്കൂട്ടരും തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു. അതോടെ മറ്റ് പ്രതികളായ ഏബൽ ജോണിനേയും ജെബിൻ ജോസഫിനേയും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ബാറിന്റെ മുൻവശത്ത് നിന്ന് സുരേഷിനെ ചീത്തവിളിക്കുകയും കയ്യിൽ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയും ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആക്രമണത്തിന് ശേഷം ചികിത്സയിലായിരുന്ന സുരേഷ് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
Discussion about this post