ആലപ്പുഴ: അമ്പലപ്പുഴയിൽ വിരണ്ടോടിയ പോത്ത് കടലിൽ ചാടി. വളഞ്ഞവഴിയിലാണ് സംഭവം. അറക്കാനായി എത്തിച്ച പോത്താണ് വിരണ്ടോടി കടലിൽ ചാടിയത്.
ഉച്ചയോടെയായിരുന്നു സംഭവം. കശാപ്പ് ശാലക്ക് മുൻപിൽ വച്ച് പോത്തിനെ വാഹനത്തിൽ നിന്നും താഴേയ്ക്ക് ഇറക്കുകയായിരുന്നു. ഇതിനിടെയാണ് പോത്ത് വിരണ്ടോടിയത്. ഇതിനെ പിടിക്കാൻ നാട്ടുകാരും പിന്നാലെ ഓടി.
ഏകദേശം മൂന്ന് കിലോ മീറ്ററോളമാണ് പോത്ത് ഓടിയത്. തുടർന്ന് കാക്കാഴം ഭാഗത്ത് എത്തി. ഇവിടെയെത്തിയപ്പോൾ മുന്നിൽ കണ്ട കടലിലേക്ക് പോത്ത് എടുത്ത് ചാടുകയായിരുന്നു. വെള്ളത്തിൽ ചാടിയ പോത്ത് അകലേക്ക് നീന്തിപ്പോയി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വള്ളത്തിൽ പോത്തിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
Discussion about this post