കോട്ടയം: പാലാ ബലാത്സംഗ കേസ് പ്രതി ഇന്റപോളിന്റെ പിടിയിൽ. 18 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ യുഎഇയിൽ നിന്നും ഇന്റർപോൾ പിടികൂടുന്നത്. വിഴിഞ്ഞം സദേശി യഹ്യാഖാൻ ആണ് പിടിയിലായത്.
2008ലാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് യഹ്യാഖാനെ അറസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോയി.
മലപ്പുറം, കണ്ണൂർ എന്നിവടങ്ങളിൽ യഹ്യാഖാൻ ഒളിവിൽ കഴിഞ്ഞിരുന്നു. എന്നാൽ, ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടർന്നാണ് പോലീസ് ഇന്റപോളിന്റെ സഹായം തേടിയത്. ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post