കോട്ടയം: കളിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്ന് വയസുകാരിയുടെ കൈവിരൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്‌സ് സംഘമെത്തിയാണ് കുഞ്ഞിന്റെ വിരൽ പുറത്തെടുത്തത്.
കാഞ്ഞിരപ്പള്ളി കാപ്പാട് മൂന്നാം മൈലിൽ താമസിക്കുന്ന പീടികയിൽ ഇജാസിന്റെ മകൾ ജാസിയ മറിയത്തിന്റെ കൈവിരലാണ് ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്.
തട്ട് മുറിച്ചുമാറ്റിയാണ് വിരൽ പുറത്തെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
Discussion about this post