ബോളിവുഡ് നടിമാരില്‍ വളരെ സെലക്ടീവായി കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന നടിയാണ് റാണി മുഖര്‍ജി. സിനിമയെ കുറിച്ച് സംസാരിക്കുമെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ച് വളരെ വിരളമായാണ് നടി വിവരങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ചെറുപ്പത്തിൽ തന്റെ ജീവിതത്തില്‍ നടന്ന ചില ആകസ്മികമായ സംഭവങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ജനിച്ചയുടന്‍ അബദ്ധത്തില്‍ താൻ മറ്റൊരു കുടുംബത്തിന്റെ കൈയ്യില്‍ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തിരികെ കണ്ടെത്തിയതെന്നുമാണ് റാണി വെളിപ്പെടുത്തിയത്. ജനിച്ചപ്പോള്‍ അമ്മയുടെ കൈകളില്‍ അല്ല ഏല്‍പ്പിച്ചത്. ഒരു പഞ്ചാബി കുടുംബത്തിനാണ് കൈമാറിയത്. അമ്മയുടെ അടുത്ത് മറ്റൊരു കുഞ്ഞിനെയു൦ എത്തിച്ചു. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കുഞ്ഞ് മാറിപ്പോയി എന്ന് അമ്മയ്ക്ക് മനസിലായി. മകള്‍ക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് എന്ന് പറഞ്ഞാണ് അമ്മ ബഹളം വെച്ചത്.
ജീവനക്കാര്‍ക്കൊപ്പം അമ്മയും ആശുപത്രി മുഴുവന്‍ തേടിനടന്നു.’ തിരിച്ചിലിനിടയിലാണ് ഒരു പഞ്ചാബി കുടുംബത്തിന്റെ കൈകളില്‍ ഇരിക്കുന്നത് കണ്ടത്. അമ്മ അവരെ കാര്യം പറഞ്ഞ് മനസിലാക്കി തന്നെ സ്വന്തമാക്കുകയായിരുന്നു. വലുതായപ്പോൾ അമ്മയും മറ്റുള്ളവരും ഇടയ്ക്കിടെ ഈ സംഭവം പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നുവെന്നു൦ റാണി പറയുന്നു. പഞ്ചാബുമായി ഒരു ബന്ധമുണ്ട്. അല്ലെങ്കില്‍ തന്റെ ജീവിത പങ്കാളിയും പഞ്ചാബില്‍ നിന്നും ആകിലല്ലോ എന്നും നടി പറയുന്നു.
രണ്ടായിരങ്ങളില്‍ ബോളിവുഡ് ഭരിക്കുന്ന നടിമാരിലൊരാളായിരുന്നു റാണി മുഖര്‍ജി. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരിലൊരാള്‍ കൂടിയായിരുന്നു ഇവർ .പിന്നീട് കരിയറിൽ വലിയൊരു ഇടവേളയെടുത്ത റാണി ഇപ്പോള്‍ വീണ്ടും സിനിമ രംഗത്ത് സജീവമാണ്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെയാണ് താരം അവസാനം അഭിനയിച്ച ചിത്രം. ഈ സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Discussion about this post