മഞ്ഞുമ്മൽ ബോയ്സിലെ ഗുണ കേവ് സെറ്റിട്ടതാണെന്ന് പ്രേക്ഷകർ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല. വളരെ സൂക്ഷ്മതയോടെ ചെയ്ത ആ സെറ്റി നെക്കുറിച്ചുള്ള വാർത്തകൾ ഏവരെയും അമ്പരപ്പിച്ചു. ഇപ്പോഴിതാ ഇതുപോലെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരു മലയാള സിനിമ ഒരുങ്ങുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ പുതിയ സിനിമയുടെ ചിത്രീകരണം വ്യത്യസ്ത ഇടങ്ങളിലായി പുരോഗമിക്കുകയാണ്. കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകൻ
ഈ സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുമ്പ് കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.
പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഇത്. തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടൽ പശ്ചാത്തലത്തിൽ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ആദ്യമാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത് കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരും സിനിമയ്ക്കായി പ്രവർത്തിക്കുന്നുണ്ട്…..
Discussion about this post