കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീ പിടിത്തം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചപ്പിലിത്തോട് അടിക്കാടിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് അതുവഴി പോയ ഹൈവേ പോലീസാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഉടനെ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. സംഘം ഉടനെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിനാൽ തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചില്ല.
നിലവിൽ തീ നിയന്ത്രണ വിധേയം ആണെന്ന് അഗ്നിശമന സേന അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post