കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കൽ സ്വദേശികളായ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ടൗണിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു മൂന്ന് പേരും. ഇതിനിടെ അവിടെയെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന. ഇവരും പ്രദേശത്തെ മറ്റ് ചിലരുമായി തില തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.
മൂന്ന് പേരുടെയും പരിക്കുകൾ സാരമുളളതല്ല. ഇവർ നിലവിൽ കണ്ണൂരിലെ സഹകരണ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആക്രമണത്തിന് രാഷ്ട്രീയ നിറം നൽകാനാണ് സിപിഎമ്മിന്റെ ശ്രമം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷ് ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post