തൃശൂർ: കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ സ്വർണ്ണ വ്യാപാരി അറസ്റ്റിലായി. തൃശൂരിലെ സ്വർണ്ണവ്യാപാരി വിശാൽ ആണ് അറസ്റ്റിലായത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (55)യുടെ മരണത്തിലാണ് അറസ്റ്റ്.
മദ്യലഹരിയിൽ വിശാലിന്റെ വീടിന് മുൻപിൽ കിടക്കുകയായിരുന്നു രവി. ഈ സമയം വീടിനുള്ളലേക്ക് വിശാൽ ശ്രദ്ധിക്കാതെ വാഹനം കയറ്റുന്നതിനിടെ രവിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ വിശാൽ മൃതദേഹം ഒളിപ്പിക്കാനായി പാടത്ത് തള്ളി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് നാടക്കാനിറങ്ങിയ ആളുകൾ പാടത്ത് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്. വിശാലിനെതിരെ തെളിവ് നശിപ്പിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് കാറിലുണ്ടായിരുന്ന ഭാര്യയെയും പിതാവിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
Discussion about this post