എറണാകുളം: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ബാബുരാജിന്റെ മൃതദേഹം. രാത്രി ഉറങ്ങാൻ കിടന്ന ബാബുരാജിനെ കിടപ്പ് മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്.
കുറച്ചുദിവസങ്ങളിലായി ബാബുരാജ് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post