കാൽവരിക്കുന്നിൽ മൂന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട് സ്വന്തം ജീവൻ ബലിയർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവർ ദുഃഖ വെള്ളി ആചരിക്കുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും സഹനത്തിന്റെയും ഓർമമ്മദിനമാണ് ദുഃഖ വെള്ളി. നാളെയാണ് ലോകമെമ്പാടുമുള്ള കൈസ്തവർ ദുഃഖ വെള്ളി ആചരിക്കുന്നത്.
ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡെ എന്നാണ് ദുഃഖ വെള്ളി അറിയപ്പെടുന്നത്. എങ്ങനെയാണ് ഇംഗ്ലീഷിലെ ഗുഡ് ഫ്രൈഡെ നമുക്ക് ദുഃഖ വെള്ളിയായതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് പാശ്ചാത്ത രാജ്യങ്ങളിലാണ് ഗുഡ് െൈഫ്രഡെ ആചരിച്ച് തുടങ്ങിയത്.
ഗോഡ്‌സ് ഫ്രൈഡെ അഥവാ ദൈവത്തിന്റെ വെള്ളിയാഴ്ച്ച എന്ന വാക്കാണ് പിന്നീട് ഗുഡ് ഫ്രൈഡെ ആയതെന്നാണ് പറയപ്പെടുന്നത്. ഹോളി ഫ്രൈഡെ, ഗ്രേറ്റ് ഫ്രൈഡെ, ഈസ്റ്റർ ഫ്രൈഡെ, ബ്ലാക്ക് ഡേ എന്നിങ്ങനെ പല രാജ്യങ്ങളിലും പല പേരുകളിൽ ദുഃഖ വെള്ളി അറിയപ്പെടുന്നുണ്ട്. അമേരിക്കയിൽ ഗുഡ് ഫ്രൈഡെ എന്നാണ് അറിയപ്പെടുന്നതെങ്കിൽ ജർമനിയിൽ സോറോഫുൾ ഫ്രൈഡെ എന്നാണ് അറിയപ്പെടുന്നത്.
ആദിമ കാലം മുതൽ തന്നെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു പോന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സഭാ ചരിത്രകാരനായ എവുസേബിയൂസ് ദുഃഖ വെള്ളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിനും മുൻപ് തന്നെ ദുഃഖ വൈള്ളി നിലനിന്നിരുന്നു എന്നാണ് ക്രൈസ്തവർ വിശ്വസിച്ചുപോരുന്നത്.
Discussion about this post