ന്യൂഡൽഹി: കണക്കിൽപ്പെട്ടാത്ത 2.54 കോടി രൂപ ഇഡി പിടിക്കൂടി. വാഷിംഗ് മെഷീനിള്ളിൽ ഒള്ളിപ്പിച്ച നിലയിലാണ് അധികൃതർ പണം കണ്ടെത്തിയത്. സിംഗപ്പൂരിലെ ഗാലക്സി ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ്, ഹൊറൈസൺ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എന്നി കമ്പനികളിൽ 1800 കോടി രൂപയുടെ പണമിടപാട് നടന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. ഈ കേസുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്
കാപ്രിക്കോർണിയൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ലക്ഷ്മിറ്റൺ മാരിടൈം, ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ, രാജ്‌നന്ദിനി മെറ്റൽസ് ലിമിറ്റഡ്, സ്റ്റവാർട്ട് അലോയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗർ ലിമിറ്റഡ്, വിനായക് സ്റ്റീൽസ് ലിമിറ്റഡ്, വസിഷ്ഠ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. കമ്പനികളുടെ ഡയറക്ടർമാരും ബിസിനസ് പാർട്ണമാരുമായ വിജയ് കുമാർ ശുക്ല, സഞ്ജയ് ഗോസ്വാമി, സന്ദീപ് ഗാർഗ്, വിനോദ് കേഡിയ എന്നിവർ അന്വേഷണ പരിധിയിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ന്യൂഡൽഹി , ഹൈദാബാദ് , മുംബൈ , കൊൽക്കത്ത, കുരുക്ഷേത്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തുകയാണ്. അതേസമയം കണക്കിൽപ്പെട്ടാത്ത 2.54 കോടി രൂപ എവിടെ നിന്നാണ് കണ്ടെത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Discussion about this post