കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറക്കാനായി വാഹനത്തിൽ കൊണ്ടുവന്ന പണം മോഷ്ടിച്ചു. 50 ലക്ഷം രൂപയാണ് പട്ടാപ്പകൽ കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിൽ ഒരു എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ ആയിരുന്നു കവർച്ച. ഇതിനിടെ വാഹനത്തിന് അടുത്ത് എത്തിയ അക്രമി ചില്ല് അടിച്ച് തകർത്ത് പണവുമായി കടന്ന് കളയുകയായിരുന്നു.
ബോക്‌സിലാണ് പണം ഉണ്ടായിരുന്നത്. ഇത് വാഹനത്തിന്റെ സീറ്റിൽ ആയിരുന്നു. സംഭവ സമയം ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളെ ആക്രമിച്ചാണ് പണം കവർന്നത് എന്നാണ് സൂചന. പണവുമായി എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
സംഭവത്തെതുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയ്ക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
Discussion about this post