പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ പുലിയിറങ്ങി. പോബ്‌സൺ എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെയോടെയാണ് നാട്ടുകാർ പുലിയെ കണ്ടത്. എസ്‌റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്ക് സമീപം വരെ എത്തിയിരുന്നു. പിന്നീട് കാട്ടിനുള്ളിലേക്ക് പോയി.
നാട്ടുകാർ മൊബൈലിൽ എടുത്ത പുലിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ കാട്ടാനയും ഇറങ്ങിയിരുന്നു.
അതേസമയം, മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ് സുരേഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post