സൗന്ദര്യ സംരക്ഷണം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ടിപ്പുകൾ പറയുന്ന നിരവധി ഇൻസ്റ്റഗ്രാം പേജുകൾ ഇന്നത്തെ കാലത്തുണ്ട്. ഇവയിൽ പലതും ശ്രമിച്ചു നോക്കാറുള്ളവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ഒരു ബ്യൂട്ടി ടിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മറ്റൊന്നുമല്ല, എല്ലാ ദിവസവും പച്ച വെളുത്തുള്ളി കഴിച്ച് തന്റെ മുഖക്കുരു പോയി എന്നാണ് ഒരു പെൺകുട്ടി വീഡിയോയിൽ പറയുന്നത്. എല്ലാ ദിവസവും രാത്രി പച്ച വെളുത്തുള്ളി എടുത്തു വിഴുങ്ങുന്നത് തന്റെ ചർമസംരക്ഷണ ദിനചര്യയുടെ ഭാഗമാണെന്ന് യുവതി പറയുന്നു. ദിവസവും രാത്രിയിലാണ് പെൺകുട്ടി വെളുത്തുള്ളി കഴിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി സ്ത്രീകളാണ് ഈ ബ്യൂട്ടി ടിപ്‌സ് പരീക്ഷിച്ചത്. ഇങ്ങനെ പച്ച വെളുത്തുള്ള കഴിക്കുന്നത് എങ്ങനെയാണ് മുഖക്കുരു മാറാൻ സഹായിക്കുന്നത് എന്നതിനെ കുറിച്ചുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി. ഈ ബ്യൂട്ടി ടിപ്പ്‌സ് വഴി മുഖക്കുരു മാറിയെന്ന് പലരും അവകാശപ്പെടുമ്പോഴും മുഖക്കുരു കൂടിയെന്നും മുഖത്തിന് പ്രത്യേകിച്ച് മാറ്റമില്ലെന്നും പറഞ്ഞ് മുന്നോട്ട് വരുന്നവരും ഉണ്ട്.
എന്നാൽ, ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തു വരികയാണ് വിദഗ്ധർ. വിവിധ അസുഖങ്ങൾക്കുമുള്ള ഒരഒ ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയൽ- ആന്റി സെപ്ടിക്ക് ഗുണങ്ങളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലസിൻ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്താനും വെളുത്തുള്ളി കഴിക്കുന്നത് സഹായിക്കും. അതിനാൽ തന്നെ അടഞ്ഞുപോയ സെബയാസിസ് ഗ്രന്ഥിയും രോമകൂപങ്ങളും തുറക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സിങ്കും മറ്റ് വിറ്റമിനുകളും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. വെളുത്തുള്ളിയിലെ തയോസൾഫേറ്റുകൾക്ക് ആന്റി ബാക്ടീരിയിൽ ഗുണങ്ങളുണ്ട്.
അതേസമയം, അമിതമായി വെളുത്തുള്ളി കഴിക്കുന്നത് ചില പാർശ്വഫലങ്ങളും ഉണ്ടാക്കും. വെളുത്തുള്ളി കഴിച്ചതിന് ശേഷം ചിലർക്ക് നെഞ്ചിരിച്ചിൽ, ദഹനനാളത്തിന്റെ പ്രശ്‌നങ്ങൾ, വയറ്റിൽ അസ്വസ്തത എന്നിവ ഉണ്ടാകാറുണ്ട്.













Discussion about this post