ഗുവാഹട്ടി: ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ സോഷ്യൽ മീഡിയ വഴി ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥി തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ആരോടും ഇടപഴകാത്ത പ്രകൃതക്കാരനായിരുന്നു വിദ്യാർത്ഥിയെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം ഫറൂഖിയുമായി പോലീസ് കോളേജ് ഹോസ്റ്റലിൽ എത്തി തെളിവെടുപ്പ് നടത്തി.
ഫാറൂഖി ക്യാമ്പസിലും ഹോസ്റ്റലിലും ഒറ്റയ്ക്കായിരുന്നു നടന്നിരുന്നത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളില്ല. ക്ലാസിൽ ഇരിക്കുമെന്നല്ലാതെ സഹപാഠികളോടും ഇയാൾ സംസാരിച്ചിരുന്നില്ല. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും പോലീസ് പറയുന്നു.
പഠിക്കാൻ ഫാറൂഖി മിടുക്കനാണെന്നാണ് അയൽക്കാരും ബന്ധുക്കളും പറയുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഐഐടി പ്രവേശന പരീക്ഷ പാസായി. ചെറുപ്പം മുതലേ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കുന്നു.
നിലവിൽ ഫാറൂഖിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതിന് പിന്നാലെ
ഹോസ്റ്റൽ മുറിയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടികൾ പോലീസ് കണ്ടെടുത്തു. ചില ഇസ്ലാമിക ഗ്രന്ഥങ്ങളും പിടിച്ചെടുത്തു.
Discussion about this post