ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയതായി സൂചന. രജൗരി ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ അതിർത്തി മേഖലകളിൽ സുരക്ഷാ സേന കർശന പരിശോധന ആരംഭിച്ചു.
ബെർവി ബജിമാൽ, ചരങ്കൽ-കുബ്‌കോട്ട് എന്നിവിടങ്ങളിൽ ആണ് പരിശോധന. ബെർവി ബജിമാലിലെ ഗുഹയ്ക്കുള്ളിൽ നുഴഞ്ഞു കയറിയ ഭീകരർ താവളം അടിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തുന്നത്. ഗുഹയ്ക്കുള്ളിൽ പരിശോധന നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പരിസര പ്രദേശങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത് എന്നാണ് സൂചന.
അതേസമയം രാജ്യം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയാണ് രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ പുലർത്തുന്നത്. ഭീകര- കമ്യൂണിസ്റ്റ് ഭീകര ആക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.
Discussion about this post