തിരുവനന്തപുരം: വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് ട്രെയിനിംഗ് കിട്ടിയവരാണ് ഇവർ. തീവ്രവാദികളാണ് എസ്എഫ്ഐ. ഇപ്പോൾ തന്നെ 150 കേസുണ്ട് ആർഷോയുടെ പേരിൽ. കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.
ആർഷോ കോളേജിൽ വന്നുപോയോ ഇല്ലയോ എന്നത് മൊബൈൽ പരിശോധിച്ചാൽ മനസ്സിലാവും. എത്രദിവസം പൂക്കോട് റെയ്ഞ്ചിൽ ഉണ്ടായിരുന്നുവെന്നത് സൈബർ സെൽ പരിശോധിച്ചാൽ മനസ്സിലാവും. യൂണിയൻ റൂമിൽ പോയിട്ടാണ് സിദ്ധാർത്ഥൻ ഒപ്പിട്ടുകൊണ്ടിരുന്നത്. ആ ദിവസങ്ങളിൽ ഒരിക്കൽ പോലും യൂണിയൻ റൂമിൽ ആർഷോ വന്നിട്ടില്ലെന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാനാവും. അവിടെ ഉണ്ടായിരുന്നു. അത് പരിശോധിക്കണം. അവസാന ദിവസം കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആർഷോ ആയിരിക്കുമെന്നും ജയപ്രകാശ് ആരോപിച്ചു.
സിബിഐ അന്വേഷണത്തിൽ കേരളസർക്കാർ ചതിച്ചതാണ്. ആഭ്യന്തര മന്ത്രാലയം തന്നെ പറഞ്ഞു പറ്റിച്ചു. തുടക്കത്തിൽ പോലീസ് അന്വേഷണം അട്ടിമറിച്ചു.ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ടാൽ ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post