ഇസ്ലാമാബാദ്; പാകിസ്താനിൽ വീണ്ടും ദുരഭിമാനക്കൊല. യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ മാർച്ച് 17 ന് ആണ് ലോകത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല നടന്നത്. മരിയ ബീവി എന്ന 22 കാരിയെ പിതാവ് അബ്ദുൾ സത്താറിന്റെ സാന്നിധ്യത്തിൽ സഹോദരൻ മുഹമ്മദ് ഫൈസൽ ആണ് കൊലപ്പെടുത്തിയത്. പഞ്ചബിന്റെ മധ്യ-കിഴക്കൻ പ്രവിശ്യയിലെ തോബ ടെക്ക് സിംഗ് പട്ടണത്തിന് സമീപത്ത് വച്ചാണ് ക്രൂരത നടത്തിയത്.പ്രണയബന്ധമാണ് മരിയ ബീവിയെ കൊല്ലാനുണ്ടായ കാരണമെന്നാണ് വിവരം.
യുവതിയുടെ മറ്റൊരു സഹോദരൻ ഷെഹ്ബാസ് കൊലപാതകം ചിതീകരിച്ചത് പുറത്തായതോടെയാണ് സംഭവം വിവാദമായത്. ദൃശ്യങ്ങളിൽ വീട്ടിലെ കട്ടിലിൽ കിടത്തി ഫൈസൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതും അവരുടെ പിതാവ് സമീപത്ത് ഇരിക്കുന്നതായി വ്യക്തമാകുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് മകന് വെള്ളവും കുടിക്കാൻ നൽകുന്നത് വീഡിയോയിൽ ഉണ്ട്. ഷെഹബാസിന്റെ ഭാര്യയും കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രണയത്തിലായ ആളുമായി സഹോദരി പലതവണ വീഡിയോ കോളിൽ സംസാരിക്കുന്നത് ഫൈസലിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.
Discussion about this post