പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ശുപാർശ. ഇതിൽ 10 ലക്ഷം രൂപ സർക്കാർ ഇന്നുതന്നെ കുടുംബത്തിന് അടിയന്തിര ധനസഹായമായി കൈമാറും. കാട്ടാനയുടെ ആക്രമണത്തിൽ വട്ടപ്പാറ സ്വദേശി ബിജു മാത്യു ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ .റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എംപി ആൻറോ ആൻറണി, അനിൽ ആൻറണി തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. താത്കാലിക നിയമനം ഉടൻ ഉണ്ടാകും. ഇതിനിടെ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകി. ആളുകളിൽ നിന്നും വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ അധിക താത്കാലിക വാച്ചർമാരെയും നിയമിക്കും.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ ബിജു മാത്യു കൊല്ലപ്പെട്ടത്. ആനയെത്തി പറമ്പിലെ കൃഷി നശിപ്പിക്കുകയായിരുന്നു. ഇത് കണ്ട അദ്ദേഹം ആനയെ തുരത്താൻ ശ്രമിച്ചു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
Discussion about this post