തൃശ്ശൂർ: വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനത്തിന് ഇരയായി സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഹൈക്കോടതിയിലെ ഡ്രൈവറും, മുല്ലശ്ശേരി സ്വദേശിയുമായ വിനോദ് ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഉച്ചയോടെയായിരുന്നു മരിച്ചത്.
ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറാണ് വിനോദ്. കഴിഞ്ഞ മാസം 25 നായിരുന്നു വിനോദിന് മർദ്ദനമേറ്റത്. വിവിധ ഭാഷാ തൊഴിലാളികളായ നാലംഗ സംഘം വളർത്തുനായയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട വിനോദ് ചോദ്യം ചെയ്തു. എന്നാൽ സംഘം വിനോദിനെയും ആക്രമിക്കുകയായിരുന്നു,
സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് ബറൂത്ത് ശതാബ്ദി നഗർ സ്വദേശി അശ്വിനി ഗോൾകർ (27), ഗാസിയാബാദ് രാജേന്ദ്രനഗർ സ്വദേശി കുശാൽ ഗുപ്ത (27), രാജസ്ഥാൻ ഗംഗാനഗർ വിനോഭാബ സ്വദേശി ഉത്കർഷ് (25), ഹരിയാണ സോനീപത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേരും തപാൽ വകുപ്പിലെ ജീവനക്കാരാണ്.
Discussion about this post